Ads

header ads

യുണൈറ്റഡിനെ കൊന്ന് കൊലവിളിച്ച് ലിവർപൂൾ

 


ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഒരിക്കലും മറക്കാത്ത രാത്രി, ലിവർപൂൾ ആരാധകരും. ആൻഫീൽഡിൽ ലിവർപൂൾ താരങ്ങൾ ഗോളിൽ ആറാടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർന്ന് തരിപ്പണമായി, സെവനപ്പായി. 

തകർപ്പൻ ഫോമിൽ കളിച്ചുവന്ന യുണൈറ്റഡിനെ കോഡി ഗാക്പോ, ഡാർവിൻ നുനിയസ്, മുഹമ്മദ് സലാ എന്നിവരുടെ ഇരട്ടഗോൾ കരുത്തിലാണ് ലിവർപൂൾ മുക്കിയത്. റോബർട്ടോ ഫിർമിനോയുടെ ബൂട്ടിൽ നിന്നായിരുന്നു ലിവർപൂളിന്റെ ഏഴാംഗോൾ. ഇതോടെ പ്രീമിയർ ലീഗിൽ ലിവർപൂളിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും സലാ സ്വന്തമാക്കി.


കാരബാവോ കപ്പ് വിജയത്തിന്റെ തിളക്കത്തിലെത്തിയ യുണൈറ്റഡിന് ആദ്യപ്രഹരമേൽപിച്ചത് ഗാക്പോയാണ്. നാൽപ്പത്തിമൂന്നാം മിനിറ്റിൽ. രണ്ടാം പകുതിയിൽ ലിവർപൂൾ ഗോളിൽ ആറാടിയപ്പോൾ മറുപടിയില്ലാതെ യുണൈറ്റഡ് നാണംകെട്ടു.

129 ഗോളുമായാണ് ലിവർപൂൾ താരങ്ങളുടെ പ്രീമിയർ ലീഗ് ഗോൾവേട്ടയിൽ സലാ ഒന്നാമനായത്. സലാ മറികടന്നത് റോബി ഫ്ലവറിന്റെ റെക്കോർഡ്. പ്രീമിയർ ലീഗ് ചരിത്രത്തിൽ യുണൈറ്റഡിനെതിരെ ലിവർപൂളിന്റെ ഏറ്റവും വലിയ വിജയംകൂടിയാണിത്.

Summary: Liverpool delivered the complete performance and Mohamed Salah became the club's record Premier League goalscorer as Manchester United were overwhelmed at a joyous Anfield.

United's renaissance under manager Erik ten Hag already has the tangible reward of the Carabao Cup but Liverpool unleashed a brutal reality check on their progress with a severe thrashing.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍