മുഹമ്മദ് റാഫി
പാലക്കാട്: സംസ്ഥാന സബ്ജൂനിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം ചാമ്പ്യൻമാർ. എറണാകുളം ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് കോഴിക്കോടിനെ തോൽപിച്ചു. കെ.വി. ആലിയയുടെ ഹാട്രിക് കരുത്തിലാണ് എറണാകുളത്തിന്റെ വിജയം. വി.നന്ദനയാണ് കോഴിക്കോടിന്റെ സ്കോറർ.
തൃശൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച് കണ്ണൂർ മൂന്നാംസ്ഥാനം നേടി.
സെമിഫൈനലിൽ കോഴിക്കോട് ഒന്നിനെതിരെ നാല് ഗോളിന് കണ്ണൂരിനെയും എറണാകുളം എതിരില്ലാത്ത ആറ് ഗോളിന് തൃശൂരിനെയും തോൽപിച്ചു.
![]() |
| സംസ്ഥാന സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ എറണാകുളം ജില്ലാ ടീം |
പത്ത് ഗോൾ നേടിയ എറണാകുളത്തിന്റെ ആലിയയാണ് ടോപ് സ്കോറർ. മികച്ച ഫോർവേഡായി കോഴിക്കോടിന്റെ വാണിശ്രീയും മികച്ച ഡിഫൻഡറായി കണ്ണൂരിന്റെ ഗൌരിനന്ദനയും മികച്ച ഗോളിയായി എറണാകുളത്തിന്റെ കിയാനയും ടൂർണമെന്റിലെ മികച്ച താരമായി കോഴിക്കോടിന്റെ വി നന്ദയും ഫൈനലിലെ മികച്ച താരമായി എറണാകുളത്തിന്റെ ആലിയയും തെരഞ്ഞെടുക്കപ്പെട്ടു.



0 അഭിപ്രായങ്ങള്‍