ഫ്രഞ്ച് പ്രതിരോധ താരം അലക്‌സാണ്ടർ കോഫിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. കോഫിന്റെ സൈനിംഗ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തെ കരാറാണ് താരം ബ്ലാസ്റ്റേഴ്സുമായി ഒപ്പുവച്ചിരിക്കുന്നത്. ഫ്രഞ്ച് ലീഗ് 2 ൽ എസ്എം കെയ്‌നിനായാണ് കോഫിൻ അവസാനമായി കളിച്ചത്. സെന്റർ ബാക്ക് ആണെങ്കിലും ഡിഫെൻസിവ് മിഡ്‌ഫീൽഡറായും, റൈറ്റ് ബാക്കായും അലക്‌സാണ്ടർ കോഫിൻ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഫ്രാൻസിൽ ജനിച്ച കോഫ്, വിവിധ ലീഗുകളി മികവ് തെളിയിച്ചിട്ടുണ്ട്. 2008-ൽ RC ലെൻസ് അക്കാദമിയിലേക്ക് മാറുന്നതിന് മുമ്പ് പ്ലൂസാൻ അത്‌ലറ്റിക്, സ്റ്റേഡ് ബ്രെസ്റ്റോയിസ് 29, ഗില്ലേഴ്‌സ്, കാവലെ ബ്ലാഞ്ചെ ബ്രെസ്റ്റ് എന്നീ യുവനിരകളിലാണ് താരം തന്റെ കരിയറിന്റെ ആദ്യഭാഗം കളിച്ചത്. പതിനാറാം വയസിൽ ആർസി ലെൻസിൽ നിന്ന് അദ്ദേഹത്തിന് ആദ്യത്തെ പ്രൊഫഷണൽ കരാർ ലഭിച്ചു. ആർസി ലെൻസുമായുള്ള വിജയകരമായ പ്രകടനത്തിന് ശേഷം, ലിഗ് 1 ൽ താരം 56 മത്സരങ്ങൾ കളിച്ചു. 2013 ലെ ഇറ്റാലിയൻ സീരി എ ക്ലബ് ഉഡിനീസിൽ നിന്നാണ് കോഫിന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.
2014-ൽ ലാ ലിഗ ക്ലബായ ഗ്രാനഡ എഫ്‌സിയിലേക്ക് ലോണിൽ പോയി. അവിടെ ടീമിനെ അഞ്ചാം സ്ഥാനത്ത് എത്തിക്കാൻ താരം സഹായിച്ചു. തുടർന്നുള്ള വർഷങ്ങളിൽ RCD മയോർക്ക (സ്പെയിൻ), മൗസ്‌ക്രോൺ (ബെൽജിയം), അജാസിയോ (ഫ്രാൻസ്), സ്റ്റേഡ് ബ്രെസ്റ്റോയിസ് (ഫ്രാൻസ്) തുടങ്ങിയ മുൻനിര ഡിവിഷൻ ടീമുകളിലേക്ക് ലോൺ നീക്കങ്ങൾ നടന്നു. 2018. 2018-നും 2023-നും ഇടയിൽ, 32-കാരൻ അജാസിയോ, ഓക്‌സെറെ (ഫ്രാൻസ്), ബ്രെസിയ (ഇറ്റലി) എന്നീ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. Welcome to the Blasters family, Alexandre Coeff! 🇫🇷⚽
Our rock-solid French defender is all set to bolster our defense.
Let’s make history together! 💛🔥#Manjappada #KoodeyundManjappada #KBFC #ISL #Blasters pic.twitter.com/ds6jvVoazc
പല ലീഗുകളിലായി തന്റെ കരിയറിൽ ഉടനീളം 320 മത്സരങ്ങളാണ് കോഫ് കളിച്ചിട്ടുള്ളത്, 25 ഗോൾ സംഭാവനകളും ഉണ്ട്. എല്ലാ പ്രായ വിഭാഗത്തിലും ഫ്രാൻസ് ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
Kerala Blasters Football Club (KBFC) is pleased to announce the signing of Alexandre Coeff. The experienced and versatile French defender, who last played for SM Caen in the French Ligue 2, puts pen-to-paper on a one-year contract with the Blasters. Pre-dominantly a center-back, Coeff has demonstrated impressive versatility throughout his career, slotting in comfortably as a defensive midfielder and right back on numerous occasions.


0 അഭിപ്രായങ്ങള്‍