ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നാണ് എൽ ക്ലാസിക്കോ. സ്പാനിഷ് ഫുട്ബോളിലെ അതികായരായ ബാഴ്സലോണയും റയൽ മാഡ്രിഡും ഏറ്റുമുട്ടുന്ന പോരാട്ടങ്ങളാണിത്. എല്ലാക്കാലത്തും എൽ ക്ലാസിക്കോയുടെ ആവേശത്തിനും ആരവത്തിനും ഒട്ടുംകുറവുണ്ടാവാറില്ല.
ഈ ആവേശപ്പോരാട്ടം നേരിൽ കാണാനുള്ള അവസരം ഇന്ത്യയിലേക്കും എത്തുന്നു. ഏപ്രിൽ ആറിനാണ് മുംബൈയ് എൽ ക്ലാസിക്കോയ്ക്ക് വേദിയാവുക. ഇപ്പോഴത്തെ താരങ്ങളല്ല, റയലിന്‍റെയും ബാഴ്സയുടേയും മുൻതാരങ്ങളാണ് ഏപ്രിൽ ആറിന് ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുക.
ലെജൻഡ്സ് ഫെയ്സ് ഓഫ് എന്നാണ് വന്പൻ പോരാട്ടത്തിന് പേരിട്ടിരിക്കുന്നത്. ബ്രസീലിന്റെ ലോകകപ്പ് ജേതാവും ബാഴ്സലോണ താരവുമായിരുന്ന റിവാൾഡോ, റയലിന്‍റെയും ബാഴ്സയുടേയും പോർച്ചുഗലിന്റെയും താരമായിരുന്ന ലൂയിസ് ഫിഗോ, സ്പെയ്നിന്റെയും റയലിന്‍റെയും താരമായിരുന്ന ഫെർണാണ്ടോ മോറിയന്റസ് എന്നിവർ മുംബൈയിൽ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സംഘാടകൾ അറിയിച്ചു.
ദി സ്പോർട്സ് ഫ്രണ്ട് എന്ന സംഘടനയാണ് മുംബൈയിൽ എൽ ക്ലാസിക്കോ സംഘടിപ്പിക്കുന്നത്. നേരത്തേ, ഫിഗോയും റൊണാൾഡീഞ്ഞോയും ഫുട്സാൽ മത്സരങ്ങൾക്കായി ഇന്ത്യയിൽ എത്തിയിരുന്നു.
El Clasico legends to face off in Mumbai
While Rivaldo, Figo and Morientes are already confirmed for the game, more superstars are set to be unveiled soon for the match.
0 അഭിപ്രായങ്ങള്‍