Ads

header ads

സൌരവ് ഗാംഗുലി ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകൻ

Sourav Ganguly takes over as Delhi Capitals Head Coach ahead of next IPL Season

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച നായകൻമാരിൽ ഒരാളായ സൌരവ് ഗാംഗുലിക്ക് പുതിയ ദൌദ്യം. ഗാംഗുലിയെ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. 2019 മുതൽ ഗാഗുലി വിവിധ ചുമതലകളിലൂടെ ക്യാപിറ്റൽസിനൊപ്പം പ്രവർത്തിച്ച് വരുകയാണ്.

സൌരവ് ഗാംഗുലി എന്നും ഡൽഹി ക്യാപിറ്റൽസ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണെന്നും  ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിലും ക്രിക്കറ്റ് ഭരണാധികാരികളിലും ഒരാളായ അദ്ദേഹം ഡൽഹി ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചായി ചുമതലയേൽക്കുന്നതിൽ അതിയായ അഭിമാനവും സന്തോഷവും ഉണ്ടെന്ന്  ടീമിന്റെ  ചെയർമാനും സഹഉടമയുമായ പാർത്ഥ് ജിൻഡാൽ പറഞ്ഞു.

ഐപിഎൽ ടീമിന്റെ ഹെഡ് കോച്ചാവുന്നതിന്റെ ആവേശത്തിലാണ്  താനിപ്പോൾ എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.  ഡൽഹി ക്യാപിറ്റൽസ് തനിക്ക് ഏറെ പ്രിയപ്പെട്ട ഫ്രാഞ്ചൈസിയാണ്. വർഷങ്ങളായി അവരുമായി വളരെ ശക്തമായ ബന്ധമുണ്ട്. ഉടമകൾ, മാനേജ്മെന്റ്, സപ്പോർട്ട് സ്റ്റാഫ്, താരങ്ങൾ എന്നിവരുമായി അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടുതന്നെ പുതിയ ചുമതല തന്നെ സംബന്ധിച്ചിടത്തോളം ഏറെ ആവേശകരമാണെന്ന്  ഗാംഗുലി പറഞ്ഞു.

ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ കളിക്കുന്ന ഡൽഹിക്ക്  ഇതുവരെ കിരീടം നേടാനായിട്ടില്ല. ഇന്ത്യയുടെ മുൻതാരം ഹേമംഗ്  ബദാനിക്ക്  പകരമാണ്  ഗാംഗുലി ഡൽഹിയുടെ മുഖ്യ പരിശീലകനാവുന്നത്.


JSW and GMR co-owned Delhi Capitals today announced the appointment of former India captain Sourav Ganguly as Head Coach of the franchise for the Indian Premier League. Ganguly's association with Delhi Capitals began in 2019 when he joined the franchise as an Advisor. Over the years, he has held multiple leadership positions across the Capitals ecosystem, including Director of Cricket for both the men's and women's teams.

#SouravGanguly #Dada #DelhiCapitals #DC #IPL #IPL2027 #IPLNews #Cricket #IndianCricket #CricketNews #IPLUpdates #DelhiCapitalsNews #HeadCoach #IPLCoach #souravgangulynews #CricketIndia #IndianPremierLeague #T20Cricket #CricketFans #CricketUpdates #SportsNews #SportsUpdate #CricketWorld #TeamIndia #SouravGanguly #Dada #DelhiCapitals #DC #IPL #IPL2027 #IPLNews #CricketNews #IndianCricket #IndianPremierLeague #T20Cricket #CricketUpdates #DelhiCapitalsNews #SportsNews #HeadCoach

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍