Ads

header ads

മെസ്സി തന്നെ ഫിഫ ദി ബെസ്റ്റ്


ഫിഫയുടെ 2022ലെ മികച്ച താരത്തിനുള്ള ദി ബെസ്റ്റ് പുരസ്കാരം ലിയണൽ മെസ്സിക്ക്. പിഎസ് ജിയിലെ സഹതാരം കിലിയൻ എംബാപ്പേ, റയൽ മാഡ്രിഡിന്റെ കരീം ബെൻസേമ എന്നിവരെ മറികടന്നാണ് മെസ്സിയുടെ നേട്ടം. ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടെയാസാണ് മികച്ച വനിതാതാരം. 


കരിയറിൽ രണ്ടാം തവണയാണ് മെസ്സി ഫിഫ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കുന്നത്. 2019ലും മെസ്സി ഫിഫ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയിരുന്നു. 2016ലാണ് ഫിഫ പുരസ്കാരം ആരംഭിച്ചത്. കഴിഞ്ഞ രണ്ടുതവണയും  റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയാണ് പുരസ്കാരം സ്വന്തമാക്കിയത്.


ഗോൾകീപ്പർക്കുള്ള പുരസ്കാരം അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസും പരിശീലകനുള്ള പുരസ്കാരം അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലിയണല്‍ സ്‌കലോണിയും സ്വന്തമാക്കി. മികച്ച ആരാധകർക്കുള്ള അവാർഡും അർജന്റീനയ്ക്ക് തന്നെയാണ്.



Summary: Argentina’s Lionel Messi has bagged the Best FIFA men’s player prize for 2022. Messi outclassed his Paris Saint Germain (PSG) teammate Kylian Mbappe and Real Madrid captain Karim Benzema to lift the famous trophy at Salle Pleyel in Paris. In the FIFA Awards vote, Messi had 52 points, Mbappé 44, and Benzema 34. It is the second time that Messi has won the honour inaugurated by FIFA in 2016.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍