Ads

header ads

തോറ്റ് തൊപ്പിയിട്ടപ്പോൾ എംബാപ്പേ പറഞ്ഞത് കേട്ടോ


യുവേഫ ചാന്പ്യൻസ് ലീഗ് കിരീടമെന്ന പി എസ് ജിയുടെ മോഹം ഇത്തവണയും സഫലമായില്ല. ആദ്യ യൂറോപ്യൻ കിരീടം ലക്ഷ്യമിട്ടിറങ്ങിയ പി എസ് ജി ക്വാർട്ട‍ർ ഫൈനൽ പോലും കാണാതെയാണ് ഇത്തവണ പുറത്തായത്. ആദ്യപാദത്തിൽ ഒറ്റഗോളിന് തോറ്റ പി എസ്ജി രണ്ടാം പാദത്തിൽ ബയേൺ മ്യൂണിക്കിന്റെ മൈതാനത്ത് തിരിച്ചടിക്കുമെന്നായിരുന്നു കിലിയൻ എംബാപ്പേയുടെ വീരവാദം. എന്നാൽ ബയേണിന്റെ മികവിന് മുന്നിൽ മെസ്സിയും എംബാപ്പേയും അടങ്ങിയ പിഎസ്ജിക്ക് പിടിച്ചുനിൽക്കാനായില്ല. എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ച് ബയേൺ ക്വാ‍ർട്ടറിലേക്ക് മുന്നേറി. 

 എറിക് മാക്സിം ചൗപ്പോ മോട്ടിംഗും സെ‍ർജി ഗ്നാബ്രിയുമാണ് ബയേണിന്റെ ഗോളുകൾ നേടിയത്. ഇതോടെ ഇരുപാദങ്ങളിലുമായി മൂന്ന് ഗോൾ ജയത്തോടെ ബയേൺ ഒരിക്കൽക്കൂടി പിഎസ്ജിയുടെ വാതിലുകളടച്ച് ക്വാർട്ടറിലേക്ക് മുന്നേറി.  ഇരുപാദങ്ങളിലും ഗോൾ വഴങ്ങാതെയാണ് ബയേണിന്റെ മുന്നേറ്റം. ബയേൺ ചാന്പ്യൻസ് ലീഗിനായ സൃഷ്ടിക്കപ്പെട്ട ടീം ആണെന്നായിരുന്നു മത്സരശേഷം എംബാപ്പേയുടെ പ്രതികരണം. 


പാരീസിലെ തോൽവിക്ക് അലയൻസ് അരീനയിൽ പകരം ചോദിക്കുമെന്നും ഗോലുകൾ സേവ് ചെയ്ത് വച്ചാണ് താൻ എത്തിയത് എന്നുമായിരുന്നു മത്സരത്തിന് മുൻപ് എംബാപ്പേ പറഞ്ഞത്. എന്നാൽ കളി കഴിഞ്ഞപ്പോൾ എംബാപ്പേയുടെ പ്രതികരണം ഇങ്ങനെയാണ്... 

ബയേൺ ശക്തരായ ടീമാണ്. മികച്ച താരങ്ങളുണ്ട്. അവരുടെ ടീമിലേക്ക് നോക്കൂ, ബയേൺ സന്തുലിതമായ സംഘമാണ്. ചാന്പ്യൻസ് ലീഗിന് വേണ്ടി സൃഷ്ടിക്കപ്പെട്ട ടീമാണ് ബയേൺ മ്യൂണിക്ക്. പരമാവധി പോരാടുമെന്ന് കളിക്ക് മുൻപ് ഞാൻ പറഞ്ഞിരുന്നു. അതുപോലെ ചെയ്തു. പക്ഷേ ജയിച്ചത് ബയേൺ തന്നെയാണ്. ഫുട്ബോൾ തോൽവിയും കൂടി ചേ‍ർന്നതാണ്. ഇനിയുള്ള മത്സരങ്ങളിൽ നന്നായി കളിക്കുക എന്നതാണ് ഞങ്ങൾക്ക് ചെയ്യാൻ കഴിയുകയെന്നും എംബാപ്പേ പറഞ്ഞു. 

ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി എസ് ജി. പരിക്കേറ്റ് പുറത്തായ സൂപ്പർതാരം നെയ്മ‍ർ ജൂനിയ‍ർ ഇല്ലാതെയാണ് ബയേണിനെതിരെ പി എസ് ജി കളിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍