Ads

header ads

അർജന്റീനയുടെ ഒറ്റയടിയിൽ ബ്രസീലിന് വീണ്ടും തോൽവി


ലോകകപ്പ് യോഗ്യതാ റൌണ്ടിലെ വമ്പൻ പോരാട്ടത്തിൽ ബ്രസീലിന് തോൽവി. അർജന്റീന ഒറ്റഗോളിന് ബ്രസീലിനെ തോൽപിച്ചു. മാരക്കാനയിൽ നടന്ന മത്സരത്തിൽ നിക്കോളാസ് ഓട്ടമെൻഡിയാണ് നിർണായക ഗോൾ നേടിയത്. അറുപത്തിമൂന്നാം മിനിറ്റിൽ ആയിരുന്നു ബ്രസീലിന്റെ കഥകഴിച്ച ഗോൾ. എൺപത്തിയൊന്നാം മിനിറ്റിൽ ജോയലിന്റൺ ചുവപ്പ് കാർഡ് കണ്ടതോടെ പത്തുപേരുമായാണ് ബ്രസീൽ മത്സരം പൂർത്തിയാക്കിയത്.



കോപ്പ അമേരിക്ക ഫൈനലിലെ തോൽവിക്ക് പകരം വീട്ടാൻ ഇറങ്ങിയ ബ്രസീൽ ഒരിക്കൽക്കൂടി ഒറ്റയടിയിൽ വീഴുകയായിരുന്നു. ജിയോവനി ലോ സെൽസോയുടെ കോർണർകിക്കിൽ നിന്ന് ഹെഡറിലൂടെയായിരുന്നു ഓട്ടമെൻഡിയുടെ ഗോൾ. നെയ്മറും വിനിഷ്യസ് ജൂനിയറും ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്.


ലോകകപ്പ് യോഗ്യതാ റൌണ്ടിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 15 പോയിന്റുമായി അർജന്റീന ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് പോയിന്റ് മാത്രമുള്ള ബ്രസീൽ ആറാം സ്ഥാനത്താണിപ്പോൾ.



Argentina win against Brazil in a very difficult, very physical match. Nicolás Otamendi the goal scorer but this was a team effort. Emiliano Martínez with a big save, Romero amazing, De Paul didn't stop running, Lo Celso very good too!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍