Ads

header ads

ഹാലൻഡിന്റെ ഇരട്ടഗോളിൽ സിറ്റിക്ക് ജയം

Erling Haaland scored his first goals since November to help Manchester City see off a determined Everton side and briefly move top of the Premier League.

 പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ജൈത്രയാത്ര തുടരുന്നു. സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് എവർട്ടണെ തോൽപിച്ചു. എർലിംഗ് ഹാലൻഡാണ് സിറ്റിയുടെ രണ്ടുഗോളും നേടിയത്. നവംബറിന് ശേഷം ഹാലൻഡിന്റെ ആദ്യഗോളാണിത്.

നവംബറിൽ കാലിന് പരിക്കേറ്റ് പുറത്തായ ഹാലൻഡിന് ഡിസംബറിലെയും ജനുവരിയിലെയും മത്സരങ്ങൾ പൂർണമായും നഷ്ടമായിരുന്നു. രണ്ടാംപകുതിയിലാണ് ഹാലൻഡിന്റെ രണ്ടുഗോളും. എഴുപത്തിയൊന്നാം മിന്റ്റിൽ അകെയുടെ അസിസ്റ്റിൽ ആദ്യഗോൾ നേടിയ ഹാലൻഡ് കളിതീരാൻ അഞ്ചുമിനിറ്റുള്ളപ്പോൾ സിറ്റിയുടെ വിജയം പൂർത്തിയാക്കി. 

23 കളിയിൽ പതിനാറാം ജയം നേടിയ സിറ്റി 52 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. രണ്ടു പോയിന്റ് ലീഡിൽ ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍