Ads

header ads

ക്ലോപ്പ് ലിവർപൂൾ വിടാൻ കാരണം ഇതാണെന്ന് ഒൻറി

Henry's theory on real reason why Klopp is leaving Liverpool

ലിവർപൂളിന്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച പരിശീലകരിൽ ഒരാളാണ് യുർഗൻ ക്ലോപ്പ്. ലിവർപൂൾ കിരീടപ്രതീക്ഷയോടെ മുന്നേറുന്നതിനിടെയാണ് താൻ പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് ക്ലോപ്പ് പ്രഖ്യാപിച്ചത്. ലിവർപൂൾ ആരാധകരെ മാത്രമല്ല, ഫുട്ബോൾ പ്രേമികളെയെല്ലാം അമ്പരപ്പിച്ച പ്രഖ്യാപനം ആയിരുന്നു ഇത്. എന്തുകൊണ്ടാണ് ക്ലോപ്പ് ലിവർപൂൾ വിടുന്നതെന്ന ചർച്ചകളും അഭ്യൂഹങ്ങളും ഫുട്ബോൾ ലോകത്ത് സജീവമാണ്. 

ക്ലോപ്പ് ലിവർപൂൾ വിടാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആഴ്സണൽ ഇതിഹാസവും ഫ്രാൻസിന്റെ ലോകകപ്പ് ജേതാവുമായി തിയറി ഒൻറി. സി ബി എസ് സ്പോർട്സിന്റെ ഫുട്ബോൾ ചർച്ചയിൽ ഒൻറി പറഞ്ഞത് ഇങ്ങനെ. മാധ്യമപ്രവർത്തകർക്കും ആരാധകർക്കും സോഷ്യൽ മീഡിയ വിമർശകർക്കുമെല്ലാം കാര്യങ്ങൾ ലളിതമായി തോന്നും. എന്നാൽ ലിവർപൂൾപോലെയൊരു ക്ലബിന്റെ പരിശീലകനായി തുടരുകയെന്നത് വലിയ സമ്മർദമാണ് ഉണ്ടാക്കുന്നത്. മുൻപ് പെപ് ഗാർഡിയോള എല്ലാവരേയും അമ്പരപ്പിച്ച് ബാഴ്സലോണ വിട്ടത് ഇതേ കാരണം കൊണ്ടായിരുന്നു. ബാഴ്സലോണയിൽ നിന്ന് സാവിയും പുറത്തേക്ക് പോകാൻ തീരുമാനിച്ചതിന്റെ കാരണവും ഇതുതന്നെ. കാണുമ്പോൾ ഇത് സ്വപ്നതുല്യ ജോലിയാണെന്ന് തോന്നും. 

പക്ഷേ വാസ്തവം അതല്ല. വലിയ ക്ലബുകളുടെ പരിശീലകനായിരിക്കുമ്പോൾ നിങ്ങൾ ഏകനാണ്. സമ്മർദം നിങ്ങൾക്ക് പ്രതീക്ഷിക്കാൻ കഴിയാത്തതിനും ഉയരെയാണ്. ക്ലബിന്റെ ഓരോ കാര്യത്തിലും ഇടപെടുമ്പോൾ കോച്ചിന് നഷ്ടമാവുന്നത് സ്വന്തം ജീവിതമാണ്. കുടുംബത്തോടൊപ്പവും മക്കളോടൊപ്പവും ശാന്തമായി സമയം ചെലവഴിക്കാൻ പരിശീലകർക്ക് മിക്കപ്പോഴും കഴിയാറില്ല. സ്വസ്ഥമായി വെറുതെയിരിക്കാൻ പരിശീലകർക്ക് കഴിയില്ല എന്നതാണ് സത്യം. ലിവർപൂൾ വിടാനുള്ള ക്ലോപ്പിന്റെ തീരുമാനം പ്രീമിയർ ലീഗിന് വലിയ നഷ്ടമാണ്. ലിവർപൂൾ ക്ലോപ്പിനെ വല്ലാതെ മിസ് ചെയ്യും. പക്ഷേ ക്ലോപ്പിന് തന്റെ യഥാർഥ ജീവിതം തിരിച്ചുകിട്ടാൻ പോവുകയാണെന്നും ഒൻറി പറഞ്ഞു. ലിവർപൂൾ വിട്ടാൽ കുറച്ച് കാലത്തേക്ക് മറ്റ് ടീമുകളുടെ പരിശീലക പദവി ഏറ്റെടുക്കില്ലെന്നാണ് ക്ലോപ്പും വ്യക്തമാക്കിയിരിക്കുന്നത്. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍