Ads

header ads

കോപ്പയിൽ ഫൈനൽ ഉറപ്പിക്കാൻ വൻ മാറ്റങ്ങളുമായി അർജന്റീന

Ángel Di María, Julián Álvarez and Lionel Messi to start for Argentina vs. Canada

കോപ്പ അമേരിക്കയിൽ സെമി ഫൈനൽ പോരാട്ടത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് അർജന്റീന. കോൺകകാഫ് മേഖലയിൽ നിന്നുള്ള കാനഡയാണ് നിലവിലെ ചാന്പ്യൻമാരുടെ എതിരാളികൾ. എല്ലാ കളിയും ജയിച്ചെങ്കിലും യഥാർഥ മികവിലേക്ക് എത്താൻ അർജന്റീനയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ക്വാർട്ട‍‍ർ ഫൈനലിൽ ഇക്വഡോറിനെതിരെ വിയർത്ത അർജന്റീന ഷൂട്ടൗട്ട് കടന്പ കടന്നാണ് സെമിയിലെത്തിയത്. 

മൂന്ന് മത്സരത്തിൽ കളിച്ചെ നായകൻ ലിയണൽ മെസ്സിക്ക് ഇതുവരെ ഗോൾ നേടാനായിട്ടില്ല. പരിക്ക് അലട്ടുന്ന മെസ്സി സമീപകാലത്തെ ഏറ്റവും മോശം ഫോമിലാണ് പന്തുതട്ടുന്നത്. ഗോളി എമിലിയാനോ മാ‍ർട്ടിനസും പ്രതിരോധനിരയും മികവ് തുടരുന്പോൾ മധ്യനിരയാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ഇക്വഡോറിനെതിരായ മത്സത്തിൽ പോസിറ്റിവായി ഒന്നുമില്ലെന്നായിരുന്നു കോച്ച് ലിയണൽ സ്കലോണിയുടെ വിമ‍ർശനം. 


ക്വാർട്ടറിലെ പ്രകടനം വിശദമായി പരിശോധിച്ച പരിശീലക സംഘം സെമിയിൽ കാര്യമായ മാറ്റങ്ങളോടെയാണ് ഇറക്കുക. ആദ്യ ഇലവനിൽ മൂന്ന് മാറ്റം ഉറപ്പായെന്ന് ടി വൈ സി സ്പോർട്സ് ലേഖകൻ ഗാസ്റ്റൺ എഡ്യൂൾ റിപ്പോർട്ട് ചെയ്യുന്നു.

 മുന്നേറ്റ നിരയിൽ ഏഞ്ചൽ ഡി മരിയയും ജൂലിയൻ അൽവാരസുമാവും സെമിയിൽ കളിക്കുക. നിക്കോ ഗോൺസാലസിനും ലൗറ്ററോ മാർട്ടിനസിനും സ്ഥാനം നഷ്ടമാവും. ഇക്വഡോറിനെതിരെ ഡി മരിയ കളിച്ചിരുന്നില്ല. നാല് ഗോൾ നേടിയെങ്കിലും ലൗറ്ററോയ്ക്ക് പകരം അൽവാരസിനെ കളിപ്പിക്കാനാണ് സ്കലോണിയുടെ തീരുമാനം. 

മധ്യനിരയിൽ എൻസോ ഫെർണാണ്ടസിന് പകരം ജിയോവനി ലോസെൽസോയോ ലിയാൻഡ്രോ പരേഡസോ സ്ഥാനം പിടിക്കും. ഡി പോളും മക് അലിസ്റ്റുമായിരിക്കും മധ്യനിരയിലെ മറ്റ് താരങ്ങൾ.

 കാനഡയ്ക്കെതിരെ പ്രതീക്ഷിക്കുന്ന അർജന്റൈൻ  ഇലവൻ ഇങ്ങനെയാണ്. ഗോളി: Emiliano Martinez. പ്രതിരോധം: Nahuel Molina, Cristian Romero, Lisandro Martinez y Nicolás Tagliafico. മധ്യനിര: Rodrigo De Paul , Alexis Mac Allister , Leandro Paredes or Giovany Loselzo. മുന്നേറ്റം: Lionel Messi,  Angel Di Maria, Julian Alvarez



Summary: Ángel Di María, Julián Álvarez and Lionel Messi will start for Argentina vs. Canada at the Copa America. Di María and Julián Álvarez will be back in the Argentina starting eleven against Canada. According to Gastón Edul, Di María and Álvarez will start on Tuesday.


Tags: Ángel Di María, Julián Álvarez , Lionel Messi , Argentina vs. Canada, Copa America, Argentina starting eleven, Gastón Edul, Pantholam, Sports Cafe Football

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍