ലിയണൽ മെസ്സിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ലോകകപ്പ് കിരീടം. ഈ സ്വപ്നം സഫലമായത് ഖത്തറിലായിരുന്നു. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ തോൽപിച്ചാണ് മെസ്സിയും സംഘവും ഖത്തറിൽ ലോകചാമ്പ്യൻമാരായത്. ഇതോടെ മെസ്സി ഫുട്ബോൾ ലോകത്തെ സമ്പൂർണനായി മാറി. ക്ലബ് തലത്തിലും അന്താരാഷ്ട്രതലത്തിലും സാധ്യമായ എല്ലാ കിരീടങ്ങളും പുരസ്കാരങ്ങളും മെസ്സിയുടെ കൈയിലെത്തിക്കഴിഞ്ഞു. ഫുട്ബോളിൽ ഇനിയൊന്നും നേടാനില്ലെന്ന് മെസ്സിതന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
ഇപ്പോഴിതാ മെസ്സിയുമായി ബന്ധപ്പെട്ട് മറ്റൊരു അത്ഭുതപ്പെടുത്തുന്ന സ്നേഹവാർത്ത പുറത്ത് വന്നിരിക്കുന്നു. ലോകകപ്പ് കിരീടം നേടിയ ടീമിലെ എല്ലാവർക്കും മെസ്സി സമ്മാനമായി ഐഫോൺ നൽകുന്നു. വെറും ഐ ഫോണല്ല, പ്രത്യേകമായി നിർമിച്ച സ്വർണത്തിൽ പൊതിഞ്ഞ ഐഫോൺ. 24 കാരറ്റിലാണ് ഐ ഫോൺ നിർമിക്കുന്നത്. അർജന്റൈൻ സ്ക്വാഡിലെ മുപ്പത്തിയഞ്ചുപേർക്കും മെസ്സി ഐ ഫോൺ സമ്മാനമായി നൽകും. ഇതിനായി ഒരുകോടി 73 ലക്ഷം രൂപയാണ് മെസ്സി മുടക്കിയിരിക്കുന്നത്.
ഐ ഡിസൈൻ എന്ന പ്രശസ്തമായ സ്വർണ വ്യാപാര ഗ്രൂപ്പാണ് മെസ്സിക്കായി ഐഫോണുകൾ തയ്യാറാക്കിയിക്കുന്നത്. ഇവയെല്ലാം മെസ്സിയുടെ പാരീസിലെ വീട്ടിൽ എത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോട്ട്. ഓരോ ഫോണിലും നൽകേണ്ട താരത്തിന്റെ പേര് , ജഴ്സി നമ്പർ , അർജന്റൈൻ ടീമിന്റെ ലോഗോ, മൂന്ന് ലോകകപ്പ് വിജയത്തെ പ്രതിനിധാനം ചെയ്യുന്ന മൂന്ന് നക്ഷത്രങ്ങൾ എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്.
ലോകകപ്പ് വിജയത്തിന് ഒപ്പംനിന്ന സഹതാരങ്ങൾക്ക് എന്നെന്നും ഓർമ്മിക്കുന്ന സമ്മാനം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് മെസ്സി ഐ ഡിസൈന്‍ ഗോൾഡിനെ അറിയിക്കുകയായിരുന്നു. എല്ലാവരും നൽകുന്നതുപോലെ വാച്ച് വേണ്ടെന്ന് മെസ്സി പ്രത്യേകം ഓർമ്മിക്കുകയുംചെയ്തു. ഇതോടെയാണ് ഐ ഡിസൈൻ സ്വർണത്തിൽ പൊതിഞ്ഞ ഐ ഫോൺ എന്ന ആശയം മെസ്സിക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇത് മെസ്സിക്ക് ഇഷ്ടമാവുകയും മുപ്പത്തിയഞ്ച് ഗോൾഡൺ ഐ ഫോണിന് ഓർഡർ നൽകുകയുമായിരുന്നു.
Summary: Argentina’s FIFA World Cup winning star Lionel Messi has commissioned gold iPhones for every member of his team and support staff who were part of the historic win over France in the final in Qatar 2022. According to a report in The Sun, the 24-carat devices, worth £175,000 (Approx Rs. 1.73 crore), have the player’s names, numbers and the Argentinian logo engraved on them. Messi had them delivered to his Parisian apartment on Saturday.


0 അഭിപ്രായങ്ങള്‍