ദക്ഷിണ കൊറിയൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി യുർഗൻ ക്ലിൻസ്മാനെ നിയമിച്ചു. 1990 ലോകകപ്പിൽ ജേതാക്കളായ ജർമ്മൻ ടീമിലെ അംഗമായിരുന്ന ക്ലിൻസ്മാന് 2026 ലോകകപ്പ് വരെയാണ് കൊറിയ കരാർ നൽകിയിരിക്കുന്നത്.
ജർമ്മനിയുടേയും അമേരിക്കയുടെയും പരിശീലകനായിരുന്നു അൻപത്തിയെട്ടുകാരനായ ക്ലിൻസ്മാൻ. മാർച്ച് 24ന് കൊളംബിയക്കെതിരെയാണ് ക്ലിൻസ്മാന് കീഴിൽ ദക്ഷിണ കൊറിയയുടെ ആദ്യമത്സരം. ജർമ്മനിക്കായി 108 കളിയിൽ 47 ഗോൾ നേടിയ താരമാണ് ക്ലിൻസ്മാൻ.


0 അഭിപ്രായങ്ങള്‍