Ads

header ads

ഗോളോടെ മെസ്സി തുടങ്ങി


അമേരിക്കൻ ക്ലബ് ഇന്റർ മയാമിയിൽ ലിയണൽ മെസ്സിക്ക് ഗോളോടെ അരങ്ങേറ്റം. ക്രൂസ് അസുളിനെതിരായ മത്സരത്തിൽ പകരക്കാരനായാണ് മെസ്സി ഇറങ്ങിയത്. അൻപത്തിനാലാം മിനിറ്റിലാണ് മെസ്സി കളത്തിലെത്തിയത്. സെർജിയോ ബുസ്കറ്റ്സും ആദ്യമായി കളിത്തട്ടിലിറങ്ങി. ഇരുവരും ഇറങ്ങുമ്പോൾ ഇന്റർ മയാമി ഒരുഗോളിന് മുന്നിലായിരുന്നു. അറുപത്തിയഞ്ചാം മിനിറ്റിൽ ക്രുസ് അസുൾ ഗോൾ മടക്കി. 



കളി സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പായിരിക്കേയാണ് ഇന്റർ മയാമിക്ക് ഫ്രീ കിക്ക് കിട്ടുന്നത്. ഇഞ്ചുറി ടൈമിലെ ഫ്രീ കിക്ക് മെസ്സി തന്റെ ഇടങ്കാലുകൊണ്ട് പോസ്റ്റിലെത്തിച്ചു. തൊണ്ണൂറ്റിനാലാം മിനിറ്റിലെ മെസ്സി മാജിക്കിൽ ക്രൂസ് അസൂളിനെതിരെ ഡേവിഡ് ബെക്കാമിന്റെ ഇന്റർ മയാമിക്ക് വിജയം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍