അജന്റൈൻ താരം ഏഞ്ചൽ ഡി മരിയ ഇന്ത്യയിലേക്ക്. ഒക്ടോബറിൽ ഡി മരിയയെ കൊൽക്കത്തയിൽ കൊണ്ടുവരാനാണ് അണിയറ നീക്കം പുരോഗമിക്കുന്നത്. പോർച്ചുഗൽ ക്ലബ് ബെൻഫിക്കയുടെ താരമാണിപ്പോൾ ഡി മരിയ.
അടുത്തിടെ അർജന്റൈൻ താരം എമിലിയാനോ മാർട്ടിനസ് കൊൽക്കത്ത സന്ദർശിച്ചിരുന്നു. സതാദ്രു ദത്തയാണ് മാർട്ടിനസിനെ കൊൽക്കയിൽ എത്തിച്ചത്. ഇതേ ഗ്രൂപ്പ് തന്നെയാണ് ഡി മരിയയുടെ നഗര സന്ദർശനത്തിന് പിന്നിലും.
ഡി മരിയ എത്തുന്ന തീയതി കൃത്യമായ പ്രഖ്യാപിച്ചിട്ടില്ല.ഒക്ടോബർ 21 നും 26 നും ഇടയിൽ ഡിമരിയ കൊൽക്കത്ത സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011ൽ അർജന്റീനയുടെ സൌഹൃദ മത്സരത്തിനായി ഡി മരിയ കൊൽക്കത്തയിൽ എത്തിയിരുന്നു.
0 അഭിപ്രായങ്ങള്‍