Ads

header ads

ഡെംബലേ അഞ്ചുവർഷ കരാറിൽ പി എസ് ജിയിലേക്ക്


ബാഴ്സലോണയുടെ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലേ പിഎസ്ജിയിലേക്ക്. പിഎസ്ജിയും ബാഴ്സോലണയും എംബാപ്പേയും  കൈമാറ്റ കരാറിൽ ധാരണയിൽ എത്തിയെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. പിസ്ജിയിലേക്ക് പോകാൻ ഡെംബലേ യെസ് പറഞ്ഞതാണ് ട്രാൻസ്ഫറിൽ നിർണായകമായത്. 



അഞ്ചുവർഷത്തേക്ക് ആയിരിക്കും ഡെംബലേയുടെ കരാർ.  ടീമുമായി ഇടഞ്ഞുനിൽക്കുന്ന കിലിയൻ എംബാപ്പേ വരും ദിവസങ്ങളിൽ ടീം വിടുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്. എംബാപ്പേയ്ക്ക് പകരം ഫ്രഞ്ച് താരത്തെ തന്നെ ടീമിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാഴ്സലോണ ചോദിച്ച ട്രാൻസ്ഫർ തുക നൽകി പിഎസ്ജി ഡെംബലേയെ സ്വന്തമാക്കുന്നത്.


ചൊവ്വാഴ്ച വരെ 50 മില്യൺ യുറോയാണ് ഡെംബലേയുടെ റിലീസ് ക്ലോസ്. ഇതുകഴിഞ്ഞാൽ റിലീസ് തുക 100 മില്യൺ യൂറോ ആയി വർധിക്കും. ഇതിന് മുൻപ് തന്നെ കരാർ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പിഎസ്ജി.  ഇതുകൊണ്ടുതന്നെ പിഎസ്ജി ഔദ്യോഗികമായി കൈമാറ്റത്തിനുള്ള രേഖകൾ ബാഴ്സലോണയ്ക്ക് കൈമാറിക്കഴിഞ്ഞുവെന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി. 2024 ജൂൺ വരെയാണ് ബാഴ്സയിൽ ഡെംബലേയുടെ കരാർ.


ബാഴ്സലോണ കോച്ച് സാവിയുടെ പ്രിയപ്പെട്ട താരമാണ് ഡെംബലേ. സാവിയുടെ ഗെയിംപ്ലാനിൽ എപ്പോഴും ഡെംബലേയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിലും ഡെംബലേ ടീമിൽ തുടരുമെന്നാണ് സാവി പറഞ്ഞത്. റയൽ മാഡ്രിഡുമായുള്ള ബാഴ്സയുടെ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ സ്കോറിംഗിന് തുടക്കമിട്ടതും ഡെംബലേ ആയിരുന്നു. 


സാവിയുടെ പ്രിയപ്പെട്ടതാരം മുന്നേറ്റനിരിയിലേക്ക് എത്തിയാൽ പിഎസ്ജിയുടെ ആക്രമണങ്ങൾക്ക് മൂർച്ചയേറുമെന്നാണ് പുതിയ കോച്ച് ലൂയിസ് എൻറികെയുടെ പ്രതീക്ഷ. ഇതോടെ പിഎസ്ജിയിൽ എംബാപ്പേയുടെ ഭാവി ഏറക്കുറെ അവസാനിച്ചുവെന്നും ഉറപ്പിക്കാം.


Summary: Barcelona winger Ousmane Dembele verbally agrees five-year PSG contract

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍