ലോക ഫുട്ബോളിലെ ഏറ്റവും തിളക്കമുള്ള വ്യക്തിഗത പുരസ്കാരമായ ബലോൺ ഡി ഓർ ജേതാവിനെ ഇന്നറിയാം. മുപ്പത് താരങ്ങളാണ് ചുരുക്കപ്പട്ടികയിൽ ഉള്ളതെങ്കിലും ലിയണൽ മെസ്സിയും എർലിംഗ് ഹാലൻഡും തമ്മിലാണ് പ്രധാനമത്സരം. ഇന്ത്യൻ സമയം രാത്രി പതിനൊന്നരയ്ക്ക് പാരിസിലാണ് പുരസ്കാരദാന ചടങ്ങുകൾക്ക് തുടക്കമാവുക.



എട്ടാം ബലോൺ ഡി ഓർ ലക്ഷ്യമിടുന്ന മെസ്സിക്ക് കരുത്താവുക ലോകകപ്പ് വിജയമായിരിക്കും. ലോകകപ്പിലെ താരമായതും മെസ്സിയായിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്കായി ഗോളുകൾ അടിച്ചുകൂട്ടിയ ഹാലൻഡ് കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പടെ മൂന്ന് ട്രോഫിയാണ് നേടിയത്. പ്രീമിയർ ലീഗിലെയും ചാമ്പ്യൻസ് ലീഗിലെയും ടോപ് സ്കോറർക്കുള്ള ഗോൾഡൺ ബൂട്ടും സ്വന്തമാക്കി.

കരിം ബെൻസേമയാണ് കഴിഞ്ഞ വർഷം പുരസ്കാരം നേടിയത്. അഞ്ചുതവണ ബലോൺ ഡി ഓർ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇത്തവണ നോമിനേഷനില്ല. യൂറോപ്പിൽ കളിക്കാതെ ബലോൺ ഡി ഓർ നേടുന്ന ആദ്യതാരമെന്ന നേട്ടമാണ് ഇന്റർ മയാമി താരമായ മെസ്സി ലക്ഷ്യമിടുന്നത്.



ബലോൺ ഡി ഓറിനായി നാമനിർദേശം കിട്ടിയ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

ലിയണൽ മെസ്സി - ഇന്റർ മയാമി - അർജന്റീന

എർലിങ് ഹാലാൻഡ് - മാഞ്ചസ്റ്റർ സിറ്റി - നോർവേ

കരിം ബെൻസെമ - അൽ-ഇത്തിഹാദ് - ഫ്രാൻസ്

മുഹമ്മദ് സലാ - ലിവർപൂൾ - ഈജിപ്ത്

കിലിയൻ എംബാപ്പെ - പാരീസ് സെന്റ് ജെർമെയ്ൻ - ഫ്രാൻസ്

ഹൂലിയൻ അൽവാരസ്- മാഞ്ചസ്റ്റർ സിറ്റി - അർജന്റീന

നിക്കോളോ ബരെല്ല - ഇന്റർ മിലാൻ - ഇറ്റലി

ലൂക്കാ മോഡ്രിച്ച് - റയൽ മാഡ്രിഡ് - ക്രൊയേഷ്യ

ജൂഡ് ബെല്ലിംഗ്ഹാം - റയൽ മാഡ്രിഡ് - ഇംഗ്ലണ്ട്

യാസീൻ ബൗനൂ - അൽ-ഹിലാൽ - മൊറോക്കോ

കെവിൻ ഡി ബ്രുയിൻ - മാഞ്ചസ്റ്റർ സിറ്റി - ബെൽജിയം

റൂബൻ ഡയസ് - മാഞ്ചസ്റ്റർ സിറ്റി - പോർച്ചുഗൽ

അന്റോയിൻ ഗ്രീസ്മാൻ - അത്ലറ്റിക്കോ മാഡ്രിഡ് - ഫ്രാൻസ്

ഇൽകായ് ഗുണ്ടോഗൻ - ബാഴ്സലോണ - ജർമ്മനി

ജോസ്കോ ഗ്വാർഡിയോൾ - മാഞ്ചസ്റ്റർ സിറ്റി - ക്രൊയേഷ്യ

ഹാരി കെയ്ൻ - ബയേൺ മ്യൂണിക്ക് - ഇംഗ്ലണ്ട്

കിം മിൻ-ജെ - ബയേൺ മ്യൂണിക്ക് - ദക്ഷിണ കൊറിയ

റാൻഡൽ കോലോ മുവാനി - പാരീസ് സെന്റ് ജെർമെയ്ൻ - ഫ്രാൻസ്

ക്വിച ക്വാരത്സ്ഖേലിയ - നാപോളി - ജോർജിയ

റോബർട്ട് ലെവൻഡോവ്സ്കി - ബാഴ്സലോണ - പോളണ്ട്

എമിലിയാനോ മാർട്ടിനെസ് - ആസ്റ്റൺ വില്ല - അർജന്റീന

ലൗടാരോ മാർട്ടിനെസ് -ഇന്റർ മിലാൻ - അർജന്റീന

ജമാൽ മുസിയാല - ബയേൺ മ്യൂണിക്ക് - ജർമ്മനി

മാർട്ടിൻ ഒഡെഗാർഡ് - ആഴ്സണൽ - നോർവേ

ആന്ദ്രേ ഒനാന - മാഞ്ചസ്റ്റർ യുണൈറ്റഡ് - കാമറൂൺ

വിക്ടർ ഒസിമൻ - നാപോളി - നൈജീരിയ

റോഡ്രി - മാഞ്ചസ്റ്റർ സിറ്റി - സ്പെയിൻ

ബുക്കയോ സാക്ക - ആഴ്സണൽ - ഇംഗ്ലണ്ട്

ബെർണാഡോ സിൽവ - മാഞ്ചസ്റ്റർ സിറ്റി - പോർച്ചുഗൽ

വിനീഷ്യസ് ജൂനിയർ - റയൽ മാഡ്രിഡ് - ബ്രസീൽ