Ads

header ads

ആഴ്സണലിന് വേണ്ടത് ഈ താരങ്ങളെ

Arsenal manager Mikel Arteta already knows which three players he would like to sign in the upcoming summer transfer window. Benjamin Sesko, Viktor Gyokeres and Evan Ferguson are the Spanish coach's favourites.

പ്രീമിയർ ലീഗിൽ കിരീടപ്രതീക്ഷ കൈവിടാതെ പൊരുതുകയാണ് ആഴ്സണൽ. കഴിഞ്ഞ രണ്ടുസീസണിലും സ്ഥിരതയോടെ കളിക്കുന്ന ആഴ്സണിൽ അടുത്ത സീസണിലേക്കുള്ള അണിയറ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. കോച്ച് മികേൽ അർട്ടേറ്റ തന്റെ ടീമിലേക്ക് വേണ്ട താരങ്ങൾ ആരൊക്കെയെന്ന് ക്ലബ് മാനേജ്മെന്റിനെ അറിയിച്ചുവെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.

 ബ്രൈറ്റന്റെ ഇവാൻ ഫെർഗ്യൂസൺ, സ്പോർട്ടിംഗ് ലിസ്ബണിന്റെ വിക്ടർ ഗെയ്കെറെസ്, ആർ ബി ലൈപ്സിഷിന്റെ ബഞ്ചമിൻ സെസ്കോ എന്നിവരെയാണ് ആഴ്സണൽ കോച്ച് നോട്ടമിട്ടിരിക്കുന്നത്.  പത്തൊൻപതുകാരനായ ഫെർഗ്യൂസൺ ഈ സീസണിൽ ആറ് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. സ്വീഡിഷ്താരമായ വിക്ടർ  34 കളിയിൽ 31 ഗോളും പതിനൊന്ന് അസിസ്റ്റുമായി തകർപ്പൻ ഫോമിലാണ്.

 ഇരുപതുകാരനായ ബെഞ്ചമിനെയും ദീർഘകാലത്തേക്കാണ് ആഴ്സണൽ നോട്ടമിട്ടിരിക്കുന്നത്. ഇതോടൊപ്പം ഇറ്റാലിയൻ മിഡ്ഫീൽഡർ ജോർജീഞ്ഞോയുടെ കരാർ പുതുക്കാനുള്ള നീക്കങ്ങളും ആഴ്സണൽ തുടങ്ങിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍