Ads

header ads

ലാ ലിഗയിലെ പൊൻമുത്തുകൾ

La Liga's most valuable U-21 players; Bellingham worth $193M

യുവതാരങ്ങൾക്ക് എപ്പോഴും പ്രാധാന്യം നൽകുന്ന ക്ലബുകളാണ് സ്പെയ്നിലുള്ളത്. ലാ ലീഗ ക്ലബുകളിൽ വളരെ ചെറുപ്പത്തിലേ പ്രൊഫഷണൽ കരിയർ തുടങ്ങുന്നത് സാധാരണം. ലിയണൽ മെസ്സിയടക്കമുള്ള ഉദാഹരണങ്ങൾ ഫുട്ബോൾ ലോകത്തിന് മുന്നിലുണ്ട്. ഈ സീസണിലും നിരവധി യുവതാരങ്ങളാണ് സ്പെയ്നിലെ വിവിധ ക്ലബുകളിൽ കളിക്കുന്നത്. ഇപ്പോഴിതാ 21 വയസ്സിൽ താഴെയുള്ള കളിക്കാരിൽ ഏറ്റവും മൂല്യമുള്ളവരുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ട്രാൻസ്ഫർ മാർക്കറ്റ്. 

ഓരോ പൊസിഷനിലേയും താരങ്ങളെ പരിഗണിച്ചാണ് ട്രാൻസ്ഫർ മാർക്കറ്റ് യുവതാരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിംഗ്ഹാമാണ് സ്പെയ്നിലെ ഏറ്റവും മൂല്യമേറിയ യുവതാരം. 

193 മില്യൺ ഡോളറാണ് ബെല്ലിംഗ്ഹാമിന്റെ മൂല്യം. ലാ ലിഗയിലെ മാത്രമല്ല, ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് ബെല്ലിംഗ്ഹാം. ബൊറൂസ്യ ഡോർട്ട്മുണ്ടിൽ നിന്ന് ഈ സീസണിലാണ് റയൽ ബെല്ലിംഗ്ഹാമിനെ സാന്റിയാഗോ ബെർണബ്യൂവിൽ എത്തിച്ചത്. നിർണായക സമയത്ത് ഗോൾ നേടുന്നതാണ് അറ്റാക്കിംഗ് മിഡ്ഫീൽഡറായ ബെല്ലിംഗ്ഹാമിനെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. 

ഗോൾകീപ്പറായി പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത് വിയ്യാറയലിന്റെ ജോർജെൻസനാണ്. 16 മില്യൺ ഡോളറാണ്  ജോർജെൻസന്റെ മൂല്യം. പ്രതിരോധ നിരയിൽ ബാഴ്സയുടെ രണ്ടും വലൻസിയയുടേയും ജിറോണയുടേയും ഓരോ താരങ്ങളുണ്ട്. ലെഫ്റ്റ് ബാക്കായി അലയാന്ദ്രോ ബാൾഡെയും സെന്റർ ബാക്കായി പൌ കുർബാസിയും. ബാൾഡെയ്ക്ക് 42 മില്യൺ ഡോളറും കുർബാസിക്ക് 26 മില്യൺ ഡോളറുമാണ് ട്രാൻസ്ഫർ മാർക്കറ്റ് നൽകിയ മൂല്യം. വലൻസിയയുടെ മൊസ്ക്വേരയ്കുതും ജിറോണയുടെ യാൻ കൌട്ടോയ്ക്കും  16 മില്യൺ വീതമാണ് മൂല്യം.

 മധ്യനിരയിലുള്ള ഗാവിക്കും കാമവിംഗയ്ക്കും 96 മില്യൺ ഡോളർ മൂല്യമുണ്ട്. അത്ലറ്റിക്കോ ബിൽബാവോയുടെ മിക്കോ വില്യംസിന് 53 മില്യണും ബാഴ്സയുടെ വിക്ടർ റോക്യൂവിന് 42 മില്യണും മൂല്യം. ബാഴ്സലോണയുടെ യാമിൻ യമാലാണ് പതിനൊന്ന് പേരിൽ ഏറ്റവും പ്രായം കുറഞ്ഞതാരം. പതിനാറുകാരനായ ബാഴ്സലോണ സ്റ്റാറിന്റെ മൂല്യം 80.5 മില്യൺ ഡോളർ. വരും നാളുകളിൽ 16 മില്യൺ യൂറോകൂടി മൂല്യം വർധിക്കുമെന്നും ട്രാൻസ്ഫർ മാർക്കറ്റ് വ്യക്തമാക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍