എൺപത്തിയെട്ടാം മിനിറ്റിൽ ലൌറ്ററോ മാർട്ടിനസാണ് നിർണായക ഗോൾ നേടിയത്. അർജന്റീന ആദ്യ മത്സരത്തിൽ കാനഡയെ തോൽപിച്ചിരുന്നു. അർജന്റീനയുടെ ക്വാർട്ടർ പ്രവേശത്തോടെ മറ്റൊരു അപൂർവ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ലിയണൽ മെസ്സി.
ചിലിയെ വീഴ്ത്തി അർജൻറീന ക്വാർട്ടറിൽ
തുടർച്ചയായി 12 അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഗ്രൂപ്പ് ഘട്ടം കടക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത്. രാജ്യത്തിനായും ക്ലബിനായും ഗ്രൂപ്പ് ഘട്ടത്തിൽ ഒരിക്കലും പുറത്താവാത്ത ആദ്യ താരമെന്ന നേട്ടവും മെസ്സിക്ക് സ്വന്തമാണ്. കോപ്പയിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ച താരമായ മെസ്സി രണ്ടുകളിയിൽ നിന്ന് തന്നെ ഏഴ് ബിഗ് ചാൻസുകളാണ് സൃഷ്ടിച്ചത്.
2021ലെ കോപ്പയിൽ മെസ്സി ആറ് ബിഗ് ചാൻസുകളാണ് സൃഷ്ടിച്ചത്. ചിലിക്കെതിരെ വിജയകരമായ ഏഴ് ഡ്രിബ്ലിംഗ് പൂർത്തിയാക്കിയ മെസ്സിയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് തെറിക്കുകയും ചെയ്തു. കോപ്പയിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരം മെസ്സിയാണ്. ഇതുവരെ പതിനേഴ് ഗോളിനാണ് മെസ്സി വഴിതുറന്നത്.


0 അഭിപ്രായങ്ങള്‍