Ads

header ads

ജോർജിയൻ താരങ്ങളെ പണമിട്ട് മൂടി

Georgia stars in line for huge £8,400,000 payday after Euro 2024 heroics

മുൻ ചാമ്പ്യൻമാരായ പോർച്ചുഗലിനെ അട്ടിമറിച്ചാണ് നവാഗതരായ ജോർജിയ യൂറോകപ്പിൽ ചരിത്രം കുറിച്ചത്. ആദ്യ ഊഴത്തിൽ തന്നെ പ്രീക്വാർട്ടറിൽ കടന്നാണ് ജോർജിയ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ജോ‍ർജിയയുടെ ജയം. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയമാണിത്. വിജയാരവം അടങ്ങും മുന്നേ ജോർജിയൻ താരങ്ങൾക്ക് വൻപാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ജോർജിയയുടെ മുൻ പ്രധാനമന്ത്രിയും ശതകോടീശ്വരനുമായ ബിഡ്സിന ഇവാനിഷ്വില്ലി. ടീമിന് 100 കോടി ഡോളറാണ് സമ്മാനത്തുകയായി ഇവാനിഷ്വില്ലി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ രൂപയിൽ  83 കോടിയിലധികം വരുമിത്. ഇതിൽ ഒതുങ്ങുന്നില്ല മുൻ പ്രധാനമന്ത്രിയുടെ വാഗ്ദാനം. പ്രീക്വാർട്ടറിൽ സ്പെയ്നെ തോൽപിച്ചാൽ ടീമിന് 200 കോടി ഡോളർ നൽകുമെന്നാണ് വാഗ്ദാനം. ജോർജിയ പങ്കെടുക്കുന്ന ആദ്യത്തെ പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകൂടിയാണ് യൂറോ കപ്പ്. ഗ്രൂപ്പ് എഫിൽ മൂന്നാം സ്ഥാനക്കാരായാണ് ജോർജിയ യൂറോപ്പിലെ ഏറ്റവും മികച്ച പതിനാറ് ടീമുകളിൽ ഒന്നായത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍