Ads

header ads

ചിലിയെ ഒറ്റഗോളിന് വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ

Argentina 1-0 Chile LIVE: Updates, score, analysis, highlights

കോപ്പ അമേരിക്കയിൽ തുടർച്ചയായ രണ്ടാം ജയത്തോടെ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. അവസാന നിമിഷം വരെ പൊരുതിയ ചിലിയെ ഒറ്റഗോളിനാണ് അർജന്റീന മറികടന്നത്. കളിതീരാൻ രണ്ടുമിനിറ്റുള്ളപ്പോൾ ലൌറ്ററോ മാർട്ടിനസാണ് നിർണായക ഗോൾ നേടിയത്.

ശക്തമായ പ്രതിരോധക്കോട്ട കെട്ടിയാണ് ചിലി നിലവിലെ ചാമ്പ്യൻമാരെ നേരിട്ടത്. ആസൂത്രിതമായ ചിലി പ്രതിരോധം മറികടക്കുന്നതിൽ അർജന്റീന അവസാന മിനിറ്റുകൾ വരെ പരാജയപ്പെട്ടു. ഗോളി ക്ലോഡിയോ ബ്രാവോ മികച്ച പ്രകടനം നടത്തിയതും അർജന്റൈൻ മുന്നേറ്റത്തെ തടുത്തുനിർത്തുന്നതിൽ നിർണായകമായി. എൺപത്തിയെട്ടാം മിനിറ്റിൽ ലിയണൽ മെസ്സിയെടുത്ത കോർണർ കിക്കിനൊടുവിലായിരുന്നു കളിയുടെ വിധിനിശ്ചയിച്ച ഗോൾ. ഇഞ്ചുറി ടൈമിൽ ലീഡുയർത്താനുള്ള സുവർണാവസരം ലൌറ്ററോ പാഴാക്കി.

കളിയിൽ  62 ശതമാനവും പന്ത് കൈവശം വച്ചത് അർജന്റീനയായിരുന്നു. 22 ഷോട്ടുകൾ  തൊടുത്തപ്പോൾ ഒൻപതെണ്ണം ഷോട്ട് ഓൺ ടാർജറ്റായിരുന്നു. ചിലി തൊടുത്ത മൂന്നു ഷോട്ടും പോസ്റ്റിലേക്കെത്തി.

ഗ്രൂപ്പ് എയിൽ രണ്ട് കളിയിൽ നിന്ന് ആറ് പോയിന്റുമായാണ് അർജന്റീന ക്വാർട്ടർ ഉറപ്പിച്ചത്.മൂന്ന് പോയിന്റുള്ള കാനഡയാണ് രണ്ടാം സ്ഥാനത്ത്. ചിലിക്കു പെറുവിനും ഓരോ പോയിന്റുണ്ട്. കോപ്പയിൽ ഇത്തവണ ക്വാർട്ടറിലെത്തുന്ന ആദ്യ ടീമാണ് അർജന്റീന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍