ജൂലൈ 27ന് തുടങ്ങുന്ന ഡ്യൂറൻഡ് കപ്പ് ഫുട്ബോളിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് കൊൽക്കത്തൻ ക്ലബ് ഈസ്റ്റ് ബംഗാൾ. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ജൂലൈ 29ന് ഇന്ത്യൻ എയർ ഫോഴ്സിനെതിരെയാണ് ഈസ്റ്റ് ബംഗാളിന്റെ ആദ്യമത്സരം. ചിരവൈരികളായ മോഹൻ ബഗാൻ, ഇന്ത്യൻ എയർ ഫോഴ്സ്, ഡൌൺ ടൌൺ ഹീറോസ് എന്നിവരാണ് ഗ്രൂപ്പ് എയിൽ ഈസ്റ്റ് ബംഗാളിന്റെ എതിരാളികൾ.
ഈസ്റ്റ് ബംഗാൾ 29ന് ഇന്ത്യൻ എയർ ഫോഴ്സിനെയും ഓഗസ്റ്റ് ഏഴിന് ഡൌൺടൌൺ ഹീറോസിനെയും ഓഗസ്റ്റ് പതിനെട്ടിന് മോഹൻ ബഗാനെയും നേരിടും.
ഡ്യൂറൻഡ് കപ്പിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയിട്ടുള്ള രണ്ടാമത്തെ ടീമാണ് ഈസ്റ്റ് ബംഗാൾ. 1951ൽ ആദ്യ കിരീടം നേടിയ ഈസ്റ്റ് ബംഗാൾ ആകെ പതിനാറ് തവണ ട്രോഫിൽ മുത്തമിട്ടു. 2004ൽ മോഹൻ ബഗാനെ തോൽപിച്ചാണ് ഈസ്റ്റ് ബംഗാൾ അവസാനമായി ഡ്യൂറൻഡ് കപ്പ് നേടിയത്.
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ദിമിത്രിയോസ് ഡയമന്റക്കോസ്, ജീക്സൺ സിംഗ് തുടങ്ങിയവരെ സ്വന്തമാക്കിയാണ് ഈസ്റ്റ് ബംഗാൾ ഇത്തവണ ഇറങ്ങുന്നത്.
East Bengal squad for Durand Cup 2024
Goalkeepers: Prabhsukhan Singh Gill, Debjit Majumder
Defenders: Hijazi Maher, Lalchungnunga, Gursimrat Singh Gill, Nishu Kumar, Mark Zothanpuia, Mohamad Rakip, Provat Lakra
Midfielders: Souvik Chakrabarti, Saul Crespo, Jeakson Singh, Madih Talal, Vishnu P.V., Sayan Banerjee, Aman C.K., Tanmay Das, Shyamal Besra
Forwards: Cleiton Silva, Dimitrios Diamantakos, David Lalhlansanga, Naorem Mahesh Singh, Nandhakumar Sekar



0 അഭിപ്രായങ്ങള്‍