Ads

header ads

യുവന്റസ് കിയേസയെ വിൽക്കുന്നു

 

Juventus plan to sell Federico Chiesa

ഇറ്റാലിയൻ ക്ലബ് യുവന്റസ് സ്ട്രൈക്കർ ഫെഡറിക്കോ കിയേസയെ വിൽക്കുന്നു. ആഡ് ഓണുകൾ ഉൾപ്പചെ 25 മില്യൺ യൂറോയാണ് കിയേസയ്ക്ക് യുവന്റസ് വിലയിട്ടിരിക്കുന്നത്. 2025 ജൂൺ വരെ യുവന്റസുമായി കരാറുള്ള താരമാണ് കിയേസ പുതിയ കോച്ച് തിയാഗോ മോട്ടയുടെ നിർദേശപ്രകാരമാണ് യുവന്റസ് കിയേസയെ ഒഴിവാക്കുന്നത്. തന്റെ ഗെയിം പ്ലാനിൽ കിയേസയ്ക്ക് സ്ഥാനം ഇല്ലെന്ന് മോട്ട യുവന്റസ് മാനേജ്മെന്റിനെ അറിച്ചിട്ടുണ്ട്.

ഇരുപത്തിയാറുകാരനായ കിയേസ കഴിഞ്ഞ സീസണിൽ ക്ലബിനായി 33 സെരി എ മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോൾ നേടിയിട്ടുണ്ട്. 2020ൽ ഫിയറെന്റീനയിൽ നിന്നാണ് യുവന്റസ് കിയേസയെ സ്വന്തമാക്കിയത്. 10 മില്യൺ യൂറോയുടെ രണ്ടുവർഷ വായ്പാ കരാറിലായിരുന്നു ഇത്. പിന്നീട് 40 മില്യൺ യൂറോയുടെ സ്ഥിരം കരാറിൽ യുവന്റസിന്റെ താരമായി മാറി. ക്ലബിനായി ആകെ 131 മത്സരങ്ങളിൽ നിന്ന് 32 ഗോൾ നേടിയിട്ടുണ്ട്.

യുവന്റസ് ഒഴിവാക്കുകയാണെന്ന് അറിയിച്ചതോടെ സെരി എ ക്ലബായ എ എസ് റോമ കിയേസയെ സ്വന്തമാക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ്, ടോട്ടനം ക്ലബുകളും കിയേസിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍